അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ആഘോഷം "ജിംഗിൾ ബെൽസ്" സംഘടിപ്പിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും റേഡിയോ അവതാരകനുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽമാരായ ഡോ.നോർബി പോൾ. വിതയത്തിൽ, ഫാ.അനൂപ് മാത്യു മാളിയേക്കൽ, ഫിനാൻസ് ഡയറക്ടർ ലിൻഡോ പുതുപ്പറമ്പിൽ, ഹോസ്റ്റൽ വാർഡൻ ഫാ.ജിജോ പട്ടത്തിൽ എന്നിവർ സംബന്ധിച്ചു. വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി മുന്നൂറോളം കുട്ടികൾ ജിംഗിൾ ബെൽസിൽ പങ്കെടുത്തു. സൗത്ത് തുറവൂരിലെ സാൻജോ സദൻ സ്പെഷ്യൽ സ്കൂൾ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.