പറവൂർ: പാലിയം ഗ്രൂപ്പ് ദേവസ്വം ചേന്ദമംഗലം കുന്നത്തുതളി മഹാദേവക്ഷേത്രോത്സവത്തിന് വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ പതിനൊന്നിന് പ്രസാദംഊട്ട്, വൈകിട്ട് അഞ്ചരയ്ക്ക് തിരുവാതിരകളി, ഏഴിന് മയൂരകലാസന്ധ്യ, രാത്രി എട്ടിന് കലാവിരുന്ന്. 25ന് വൈകിട്ട് അഞ്ചരയ്ക്ക് പിന്നൽതിരുവാതിര, ഏഴിന് കോമഡി സ്റ്റാർവാർ. മഹോത്സവദിനമായ 26ന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, ഏട്ടരയ്ക്ക് ശീവേലി, ഒമ്പതരയ്ക്ക് മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് നാലരയ്ക്ക് കാഴ്ചശീവേലി, പാണ്ടിമേളം, രാത്രി ഒമ്പതിന് നാദസ്വരം, പത്തിന് വിളക്കിനെഴുന്നള്ളിപ്പ്. ആറാട്ട് മഹോത്സവദിനമായ 27ന് രാവിലെ ആറരയ്ക്ക് പുരാണപാരായണം, എട്ടിന് കൊടിയിറക്കം, ആറാട്ടെഴുന്നള്ളിപ്പ്. തുടർന്ന് തുരുവാതിഊട്ട്.