bus-workers

കൊച്ചി: ബസ് തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് എറണാകുളം ജില്ലാ ബസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വൈറ്റില മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ സമ്മേളനം സി.ഐ.ടി.യു തൃക്കാക്കര ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സിയാദ് കെ.എച്ച്. അദ്ധ്യക്ഷനായി. പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.കലേശൻ, പി.ആർ.സത്യൻ, കെ.എച്ച്.സിദ്ധിക്ക്, എം.എസ്.രാജു എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി ടി.എൻ.രാമനെ വർക്കിംഗ് പ്രസിഡന്റായും സിയാദ്.കെ.എച്ചിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.