മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ഇ.എ.കുമാരൻ അനുസ്മരണം എ.ഐ.ടി.യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.പി .ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, ബാബു പോൾ, പി.കെ. രാജേഷ്, എൽദോ എബ്രഹാം, കെ.എ. നവാസ്, എം.എം. ജോർജ്, മോളി വർഗീസ്, താര ദിലീപ്, പി.കെ. ബാബുരാജ്, പി.ടി. ബെന്നി, എം.പി. ജോസഫ് എന്നിവർ സംസാരിച്ചു.