naza
നസറുദീൻ

ആലങ്ങാട്: ലക്ഷങ്ങൾ വിലമതിക്കുന്ന മാരക രാസലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പുമായി രണ്ട് യുവാക്കൾ ആലുവ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വലിയകത്തുവീട്ടിൽ നസറുദീൻ (28), കൊടുങ്ങല്ലൂർ എടവിലങ്ങ് പുതിയറോഡ് കള്ളിക്കാട്ടുവീട്ടിൽ നിബിൻ (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയിൽനിന്ന് 65 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ഇതിന് 3.5ലക്ഷം രൂപയോളം വിലവരും.

nib
നിബിൻ


ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന “ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ” പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന രാസലഹരി പിടിച്ചെടുത്തത്. ഒരു സ്റ്റാമ്പിന് അയ്യായിരത്തിലേറെ രൂപയ്ക്കാണ് ഇവർ വില്പന നടത്തുന്നത്. ക്രിസ്‌മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വില്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
പഴ്സിൽ പ്രത്യേക അറകൾ നിർമ്മിച്ച് അതിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പുറപ്പിള്ളിക്കാവ് റോഡിൽവച്ച് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തും.
അടുത്തിടെ 1.854 ഗ്രാം എം.ഡി.എം.എയുമായി മന്നത്തെ വാടകവീട്ടിൽനിന്ന് നാല് യുവാക്കൾ പിടിയിലായിരുന്നു.
ഇൻസ്പെക്ടർ സി.കെ. രാജേഷ്, എസ്.ഐമാരായ എം.വി.
അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.