y

തൃപ്പൂണിത്തുറ: ലീഡർ കെ. കരുണാകരൻ അനുസ്മരണവും പി.ടി.തോമസ് ഓർമ്മദിനവും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹ സമിതി അംഗം കെ.ബി. മുഹമ്മദ്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്, ഡി.സി.സി. സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, ആർ.കെ.സുരേഷ് ബാബു,രാജു പി. നായർ, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി വി.പി. സതീശൻ, കൗൺസിലർ ഡി.അർജുനൻ എന്നിവർ സംസാരിച്ചു