
മൂവാറ്റുപുഴ: നിയമസഹായം വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി നടത്തുന്ന മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ പര്യടനം ആരംഭിച്ചു. സ്വത്തുതർക്കം കുടുംബപ്രശ്നങ്ങൾ സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതികൾ ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയ്ക്കാണ് തീർപ്പ് കൽപ്പിക്കുക . പര്യടനത്തിന്റെ ഫ്ലാഗ് ഓഫ് താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാനും സ്പെഷ്യൽ കോടതി ജഡ്ജിയുമായ പി.വി. അനീഷ് കുമാർ നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് എബ്രഹാം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി .