ആലങ്ങാട്: നീറിക്കോട് എസ്.എൻ.ഡി.പി കാരിക്കുഴി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ സമർപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ്, ഏരിയാ പ്രസിഡന്റ് പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ജയനാരായണൻ, ഏരിയാ വൈസ് പ്രസിഡന്റ് വർഗീസ് വിതയത്തിൽ, ബൂത്ത് പ്രസിഡന്റ് എം.ഡി.പോൾ, ടി.ജി. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.