
മുവാറ്റുപുഴ : ഗവ: ടി.ടി.ഐയിലെ ഒന്നാം വർഷ അദ്ധ്യാപക വിദ്യാർത്ഥികളുടെ ദേശീയ ഗണിത ശാസ്ത്ര ദിനാ ഘോഷം- "മാത് മാറ്റിക്ക" 2023 നഗരസഭാ കൗൺസിലർ രാജശ്രീ രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥിനിയായ നേഹ എൽ.എസ് ഫെവിക്കോളിൽ തീർത്ത ശ്രീനിവാസ രാമാനുജൻ ചിത്രം അനാച്ഛാദനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഗണിത ശാസ്ത്ര വസ്തുക്കൾ, രൂപങ്ങൾ, എന്നിവയുടെ പ്രദർശനവും ഗണിത ശാസ്ത്ര സ്കിറ്റ് സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് അദ്ധ്യാപക വിദ്യാർത്ഥികളായ അനശ്വര രാജു, നിരജ്ഞന കെ.കെ., കാർത്തിക എം.കെ., അപർണ്ണ അശോകൻ, പ്രബീന എം., സപര്യ, രേവതി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.