
കൊച്ചി: കേരളത്തിലെ ആശുപത്രികളും ഡെന്റൽ ക്ളിനിക്കുകളും ക്ളിനിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി ഹൈക്കോടതി ഡിസംബർ 31 ൽ നിന്ന് ജനുവരി 31 വരെ നീട്ടി. ആക്ടിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി ആശുപത്രികളും ഡെന്റൽ ഡോക്ടർമാരും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. തീയതി നീട്ടാമെന്ന് സർക്കാരും അറിയിച്ചിരുന്നു. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കാൻ മാറ്റി.