y

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ 33-ാം വാർഷിക ദിനാഘോഷം നടത്തി. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് കെ.എം. രാജൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, ജി.സി.ഡി.എ. ചീഫ് എക്സിക്യുട്ടീവ് എ.ബി. സാബു, പി.ടി.എ പ്രസിഡന്റ് അഡ്വ. സനിൽ കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു. കലാ - കായിക പ്രതിഭകളുടെ സമ്മാനദാന ചടങ്ങും അദ്ധ്യാപക - വിദ്യാർത്ഥികളുടെ അഭിനന്ദന ചടങ്ങും ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ നിർവഹിച്ചു. സ്കൂൾ ക്യാപ്ടൻ എ.എസ്. നവീൻ നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.