കാലടി: കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള ഉത്സവമായി മലയാറ്റൂർ നക്ഷത്രതടാകം മെഗാ കാർണിവലിനെ കോൺഗ്രസ് മാറ്റിയെന്ന് എൽ.ഡി.എഫ് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മലയാറ്റൂർ പഞ്ചായത്തും ജനകീയ സമിതിയും ചേർന്നാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ജനകീയ സമിതി രൂപീകരിച്ചെങ്കിലും എൽ.ഡി.എഫിനെ പൂർണമായി ഒഴിവാക്കിയാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. കാർണിവലിനെ കോൺഗ്രസ് പരിപാടിയായി മാറ്റിയെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി.