ajin
അജിൻ

ആലങ്ങാട്: ഇടപ്പള്ളി കുന്നുപുറത്തുവച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നീറിക്കോട് കൊടുവഴങ്ങ കൈതാരൻവീട്ടിൽ പരേതനായ സജിയുടെ മകൻ അജിനാണ് (25) മരിച്ചത്. ഇടപ്പള്ളി ഒബ്രോൺ മാൾ ജീവനക്കാരനായ അജിൻ വെള്ളിയാഴ്ച രാത്രി ജോലികഴിഞ്ഞുവരുമ്പോഴായിരുന്നു അപകടം. ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
അമ്മ : ചേലാട്ട് ഫ്ലക്സി. സഹോദരി: അനീറ്റ.