കോതമംഗലം: ഭൂതത്താൻകെട്ടിലേക്ക് വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചതോടെ ബോട്ട് സർവീസ് പുനരാരംഭിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ സർവീസുണ്ടാകും.
ചെറുതും വലുതുമായി പത്ത് ബോട്ടുകളാണ് ഭൂതത്താൻകെട്ടിലേക്ക് സർവീസ് നടത്തുന്നത്. ബുക്കിംഗ് സൗകര്യം ലഭ്യമാണ്. പത്ത് പേർ കയറുന്ന ചെറിയ ബോട്ടുകളിൽ ഒരു മണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 200 രൂപ വച്ച് 2000 രൂപയും വലിയ ബേട്ടുകൾക്ക് 4000 രൂപയുമാണ് ഈടാക്കുന്നത്. പുനരാരംഭിച്ച ബോട്ട് സർവീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, എസ്.എം. അലിയാർ, സിജി ആന്റണി, ലത ഷാജി, ലാലി ജോയി, ബീന റോജൊ, മഞ്ജു സാബു , ബേസിൽ ബേബി തുടങ്ങിയവർ പങ്കെടുത്തു.