ആലങ്ങാട്: കരുമാല്ലൂർ മാതൃശിശു വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത ഹസീബ്, പഞ്ചായത്ത് അംഗങ്ങളായ റംല ലത്തീഫ്, ജിൽഷ തങ്കപ്പൻ, ടി.കെ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.