പറവൂർ: വടക്കേക്കര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 66 പേർക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. 12,000 രൂപ വില വരുന്ന പോത്തിൻ കുട്ടികളെ ജനറൽ വിഭാഗത്തിന് 50 ശതമാനം സബ്സിഡിയിലും എസ്.സി വിഭാഗങ്ങൾക്ക് 75 ശതമാനം സബ്സിഡിയിലുമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, മിനി വർഗീസ് മാണിയാറ, സൈബ സജീവ്, മായദേവി, ഡോ. നസിയ റഹ്മാൻ, കെ.കെ. ഹരീഷ് എന്നിവർ പങ്കെടുത്തു.