പറവൂർ: മാക്കനായി മാർക്കണ്ഡേശ്വം മഹാദേവക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം നാളെ തുടങ്ങും. മഹോത്സവദിനങ്ങളിൽ രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, നാമജപം, വൈകിട്ട് ദീപക്കാഴ്ച, വിശേഷാൽപൂജ എന്നിവയുണ്ടാകും. 25ന് വൈകിട്ട് ഏഴിന് ഭജന, രാത്രി എട്ടിന് കുട്ടികളുടെ ക്ഷേത്രകലാപരിപാടികൾ. തിരുവാതിരദിനമായ 26ന് രാവിലെ എട്ടിന് ഇരുപത്തിയഞ്ച് കലശം, എട്ടരയ്ക്ക് ക്ഷീരധാര, പതിനൊന്നിന് എട്ടങ്ങാടി, വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ച, വിശേഷാൽ ദീപാരാധന. തുടർന്ന് കരിമരുന്ന് പ്രയോഗം, ഏഴിന് പുഷ്പാഭിഷേകം, ഏഴരയ്ക്ക് തിരുവാതിരകളി സമർപ്പണം, രാത്രി എട്ടിന് എട്ടങ്ങാടി, ഒമ്പതിന് കളിയാട്ടത്തിന്റെ നാട്ടരങ്ങ്, പന്ത്രണ്ടിന് പാതിരാപ്പൂചൂടൽ. 27ന് രാവിലെ മഹാമൃത്യുഞ്ജയഹോമം, ഉച്ചപൂജയോടെ സമാപനം.