പറവൂർ: പ്രധാനമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര ആശംസയുമായി എൻ.ഡി.എ നേതാക്കൾ സ്നേഹ സന്ദേശയാത്ര നടത്തി. പറവൂർ കോട്ടക്കാവ് പള്ളി വികാരി ജനറൽ ഫാ.ജോസ് പുതിയേടത്ത്, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, ഡോ. മാത്യു തച്ചിൽ, ഡോ. ഫ്രാൻസിസ്, ഡോ. വർഗീസ്, ഡോ. ചാക്കോ, മാത്യു മാളിയേക്കൽ, ആന്റണി മാളിയേക്കൽ, സജി ബാബു മാളിയേക്കൽ, ജിബി പറവൂർ എന്നിവർക്ക് പ്രധാനമന്ത്രിയുടെ ആശംസസന്ദേശം കൈമാറി. എൻ.ഡി.എ ചെയർമാൻ സോമൻ ആലപ്പാട്ട്, ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗവും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റുമായ സി.എൻ. രാധാകൃഷ്ണൻ, ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.