
തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരള ബി.ആർ.സി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ക്രിസ്മസ് ചങ്ങാതികൂട്ടം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഉദയംപേരൂർ വി.ജെ.ബി.എസ് വിദ്യാർത്ഥി മാങ്കായികവല ഗോകുലത്തിൽ മാധവ് അരുണിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം എം.കെ. അനിൽകുമാർ, ട്രെയിനർ ടി.വി. ദീപ,സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു. ക്രിസ്മസ് കേക്കും സമ്മാന പൊതികളുമായി വിതരണം ചെയ്തു. തുടർന്ന് കരോൾ ഗാനങ്ങളും ആട്ടവും പാട്ടുമായി ആഘോഷിച്ചു. ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കി. കുട്ടികൾക്ക് സമപ്രായക്കാരായ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.