പറവൂർ: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡി. ബാബുവിന് എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖാ സംയുക്ത കുടുംബയൂണിറ്റുകളുടെ യോഗത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.ബി. വിമൽകുമാർ, ഓമന, ഹരി രാജപ്പൻ, കുമാരി, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.