snm-training-college-
മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് ആർട്സ് ക്ളബ് ഉദ്ഘാടനം ചെയ്ത പിന്നണി ഗായകൻ വൈഷ്ണവ് ഗിരീഷിനെ പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത പൊന്നാട അണിയിച്ച് ആദരിക്കുന്നു

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചവിട്ടുനാടക കലാകാരനും ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവുമായ അലക്സ് താളൂപ്പാടത്തും ആർട്സ് ക്ലബ് ഉദ്ഘാടനം ഗായകനും റിയാലിറ്റി ഷോതാരവുമായ വൈഷ്ണവ് ഗിരീഷും നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൻ ആഷ്ലി ജോയ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, പി.ടി.എ വൈസ് പ്രസിഡന്റ് ടി.ആർ. പ്രകാശൻ, എം.എഡ് വിഭാഗം മേധാവി ഡോ.സി.കെ. ശങ്കരൻ നായർ, ലൈബ്രേറിയൻ കെ.വി. വിനോദ്, സ്റ്റാഫ് അഡ്വൈസർ ഡോ. കെ.എസ്. കൃഷ്ണകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി കെ.എസ്. അസ്മാബി, ആർട്സ് ക്ലബ് സെക്രട്ടറി ഹണി ജോർജ് എന്നിവർ സംസാരിച്ചു.