
കുമ്പളങ്ങി: ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് പുറപ്പെട്ട ശിവഗിരി തീർത്ഥാടന പദയാത്രയിൽ കുമ്പളങ്ങിയിൽ നിന്ന് പങ്കെടുക്കുന്ന മണി കുഞ്ഞപ്പൻ മൂത്താട്ടിന് സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മ പ്രബോധന സഭയുടെയും ഗുരുധർമ്മ പ്രചരണ സഭ കൊച്ചി മണ്ഡലത്തിന്റെയും എസ്.എൻ.ഡി.പി യോഗം 2899 ശാഖയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. പി.ഡി. ലജീഷ്, വി.എസ്. സന്തോഷ്, ശ്യാമള തങ്കപ്പൻ, ഷൈമോൾ സന്തോഷ്, ഓമനാ വേണുഗോപാൽ, സുചിത്ര പ്രിൻസ്, ചന്ദ്രമതി പ്രതാപൻ, സുരേഷ്, ഗീതാ സുബ്രഹ്മണ്യൻ, മിനി പ്രദീപ്, ലിവി വാസവൻ, ലീലാ രാജപ്പൻ, സുലത വത്സൻ, ശശികുമാർ കുളക്കടവിൽ, വി.വി. സുധീർ, സിംല സന്തോഷ്, ശ്രീകല, മണി കുഞ്ഞപ്പൻ താന്നിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.