കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി ഞാ​റ്റുംകാലായിൽ ഹിൽടോപ്പിൽ നടത്തുന്ന 48ാമത്‌ രാജ്യാന്തര സുവിശേഷ മഹായോഗം 27ന് തുടങ്ങും. വൈകിട്ട് 5.30ന് 'അമൃതധാര" ഒരുക്കുന്ന സംഗീത സായാഹ്‌നത്തിനുശേഷം ഫാ. തോമസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രൊഫ. സി.എം. മാത്യു ചാന്ത്യം മുഖ്യ സുവിശേഷ സന്ദേശം നൽകും.

വ്യാഴാഴ്ച മുതൽ ദിവസവും രാവിലെ 9.30 മുതൽ 2 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾ ക്ലാസും, വൈകിട്ട് 5.30 മുതൽ 9.30 വരെ സന്ധ്യായോഗവും. എല്ലാ യോഗങ്ങളിലും പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും.

സഭാവ്യത്യാസം കൂടാതെ സുവിശേഷ തത്പരരുടെ കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. ഈ വർഷത്തെ ചിന്താവിഷയം'യേശുക്രിസ്തു, പാപിയെ നീതീകരിക്കുന്നവൻ" എന്നതാണ്.

കൺവെൻഷന് വരുന്നവർക്കായി വിശാലമായ പന്തലും വാഹന പാർക്കിംഗ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോലഞ്ചേരി ടൗണിൽ നിന്ന് കൺവെൻഷൻ ഗ്രൗണ്ടിലേക്ക് വാഹനസൗകര്യവുമുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഹിൽടോപ്പിന് താഴെ സ്​റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

31ന് സന്ധ്യയ്ക്ക് 5 മുതൽ 10 വരെ വർഷാവസാന പ്രാർത്ഥനയും പുതുവത്സര സമർപ്പണവും നടക്കും. ഫാ. തോമസ് പഴമ്പിള്ളി, ഫാ. ജോർജ്ജ് കട്ടക്കയം, ഫാ. ഔസേഫ് ഞാറക്കാട്ടിൽ, പ്രൊഫ. സി.എം. മാത്യു ചാന്ത്യം, യു.​ടി. ജോർജ്, ഡോ. ജോജി കെ. നൈനാൻ, എം.എ. ആൻഡ്രൂസ്, ഡോ. ഐസക്‌ജോൺ, ജോസഫ്‌ ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.