
തൃപ്പൂണിത്തുറ: കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അപായപ്പെടുത്താൻ ശ്രമിച്ച പൊലീസിന്റെ നടപടിക്കെതിരെ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. കേശവൻ പി.എം. ബോബൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.ബി. ഹണീഷ്, ഇ.എസ്. സന്ദീപ്, കെ.എൻ. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.