മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വടക്കൻ മേഖലാ സമ്മേളനം ഇന്നു നടക്കും. രാവിലെ 9.30ന് എസ്.എൻ ജംഗ്ഷനിലെത്തുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റേയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.
തുടർന്ന് യൂണിയൻ ആസ്ഥാനത്തെ ശ്രാവണിക ഓഡിറ്റോറിയത്തിൽ നടക്കുന്ന വടക്കൻ മേഖലാ സമ്മേളനവും ശ്രീനാരായണീയ മഹാസംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എം.പി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറയും. എ.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി തുടർച്ചയായി പത്താംതവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകും. സ്വീകരണ സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.എൻ. രമേശ്, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ,ടി.വി. മോഹനൻ, കെ.പി. അനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.ആർ. ശ്രീനിവാസൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.എസ്. ശ്രീജിത്ത്, ഷീല അനിരുദ്ധൻ എന്നിവർ സംസാരിക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ.തമ്പാൻ നന്ദി പറയും.