nithinkrishna-accident
നിതിൻകൃഷ്ണ

പറവൂർ: പറവൂർ - ചെറായി റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ മാട്ടുപുറം കണ്ണൻതറ പരേതനായ ശശിയുടേയും ഉഷയുടേയും ഏകമകൻ കെ.എസ്. നിതിൻകൃഷ്ണ (20) മരിച്ചു. ഗേറ്റ്‌വേ ടു ചെറായി ആർച്ചിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം.

സുഹൃത്തുക്കൾക്കൊപ്പം ചെറായി ബീച്ചിൽപ്പോയി മടങ്ങി വരികയായിരുന്നു. നിതിൻകൃഷ്ണ ഓടിച്ചിരുന്ന ബൈക്കിന് കുറുകെ സൈക്കിൾ യാത്രക്കാരൻ വന്നപ്പോൾ ബ്രേക്ക് പിടിച്ചപ്പോൾ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പ്ലസ്ടുവിന് ശേഷം താത്കാലിക ജോലിയിലായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് സംസ്കരിക്കും.