ആലുവ: ആലുവ -പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ ചാലക്കൽ ആനിക്കാട് കവലയ്ക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആലുവ പട്ടേരിപ്പുറം നസ്രത്ത് റോഡിൽ കളത്തിങ്കൽ വീട്ടിൽ പരേതനായ മുരുകന്റെ മകൻ ജിബിനാണ് (25) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും കാർ യാത്രക്കാർക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കും കാറും തകർന്നു. ജിബിന്റെ മാതാവ് ബിന്ദു. സഹോദരങ്ങൾ: മുബിൻ, വിബിൻ, ലിബിൻ.