കൊച്ചി: മുൻനിര ടെലകോം സേവനദാതാവായ വി ആഗോള തലത്തിൽ പ്രസിദ്ധമായ മൊബൈൽ വീഡിയോ ഗെയിം ഡെവലപ്പറായ ഗെയിം ലോഫ്റ്റുമായി സഹകരിക്കുന്നു. ആക്ഷൻ, അഡ്വഞ്ചർ, സ്‌പോർട്ട്‌സ്, റേസിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഗെയിമുകൾ വി ഉപഭോക്താക്കൾക്ക് വി ഗെയിമുകളിലൂടെ ലഭ്യമാകും.