insu

കൊച്ചി: ഇൻഷ്വറൻസ് പരിരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് ദിവസങ്ങളിലായി മാഗ്മ എച്ച്.ഡി.ഐ നടത്തിയ വനിത റൈഡർമാരുടെ ബൈക്ക് റാലിക്ക് എറണാകുളം ജില്ലയിൽ സമാപനം. 2047ഓടെ രാജ്യത്ത് എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ (ഐആർഡിഎഐ) രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി മാഗ്മ എച്ച്ഡിഐയാണ് റാലി സംഘടിപ്പിച്ചത്. പ്രമുഖ വനിത റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്നാണ് റാലി ആരംഭിച്ചത്.