ola

കൊച്ചി: ബാംഗ്ലൂരിലെപ്രമുഖ ഇ വി കമ്പനിയായ ഒല ഇലക്ട്രിക്ക് പ്രാരംഭ ഓഹരി വിൽപ്പനക്കായി(ഐ.പി.ഒ) സെബിയിൽ കരട് രേഖ സമർപ്പിച്ചു. ഇതിലൂടെ 5,500 കോടി രൂപസമാഹരിക്കാനാണ് ഒരുങ്ങുന്നത്. 10 രൂപ മുഖവിലയിൽ കമ്പനി പ്രമോട്ടർമാരുടെ കൈവശമുളള 9.5 കോടി ഓഹരികൾ വിറ്റഴിക്കും.

നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം ഏഴ് മടങ്ങ് വർദ്ധിച്ച് 2630.93 കോടി രൂപയായിരുന്നു. ഒരു വർഷം മുമ്പ് ഇത് 373.42 കോടി രൂപയായിരുന്നു.

2019 ലാണ് ഒല ഇലക്ട്രിക്ക് സ്ഥാപിച്ചത്. നിലവിൽ ഒലയുടെ അഞ്ച് മോഡലുകളാണ് വിപണിയിലുള്ളത്.