മൂവാറ്റുപുഴ: ജനുവരി 1മുതൽ മൂവാറ്റുപുഴ നഗരസഭയുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യും. നഗരസഭയിൽ നേരിട്ട് വരാതെ പൂർണമായും വഴി ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി ജനന, മരണ-വിവാഹ രജിസ്ട്രേഷൻ, വസ്‌തുനികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായ സേവനങ്ങൾ 27മുതൽ അഞ്ചു ദിവസം തടസപ്പെടും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.