മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ജനുവരി 2ന് രാവിലെ 9 മുതൽ വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തുന്ന താലൂക്കുതല സർഗോത്സവ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. വി.ആർ.എ ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയ കുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, മുനിസിപ്പൽ സമിതി കൺവീനർ ആർ.രാജീവ് എന്നിവർ സംസാരിച്ചു. 51 അംഗ സംഘാടകസമിതി രൂപികരിച്ചു. ഭാരവാഹികളായി സിന്ധു ഉല്ലാസ് ( ചെയർമാൻ), ആർ.രാജീവ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.