
പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായി തുടങ്ങിയ കുടുംബ സുരക്ഷ പദ്ധതിയുടെ ഇടക്കൊച്ചി യൂണിറ്റിലെ അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടന്നു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ കെ. ആർ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ഡിലൈറ്റ് പോൾ ചടങ്ങിൽ മുഖ്യാതിഥിയായി. പി.സി. സുനിൽകുമാർ, കെ. വി. തമ്പി, എസ്.എ. ലത്തീഫ്, സിനി പി.കെ., വിനു വർഗീസ്, പെക്സന്റ് ജോർജ്, എം.ജെ. ജോൺസൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.