മട്ടാഞ്ചേരി: ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെയും പൊലീസ്, കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ജലപിരങ്കിയും ലാത്തിച്ചാർജും നടത്തിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചു. പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എം. റിഫാസ് അദ്ധ്യക്ഷത വഹിച്ചു.പി.എം. അസ്ലം, ഹസിം ഹംസ, പി. എം. നാസർ, മേജോ കെ. അഗസ്റ്റിൻ, അഫ്സൽ അലി ,കെ. എച്ച്. താജുദ്ധീൻ, ലൈലാ കബീർ, കെ. ഉബൈദ് ,പി. കെ. നൗഷാദ്, ടി. എം. ഖലിൽ, പി. എം. താജുദ്ധിൻ ,ഷക്കില എന്നിവർ സംസാരിച്ചു.