
മട്ടാഞ്ചേരി: കെ. കരുണാകരന്റെ ചരമ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് അമീർ ബാവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. എം. റിഫാസ് അദ്ധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദാലി, പി.എം. അസ്ലം, ഹസിം ഹംസ, മുഹമ്മദ് ജെറീസ്, എം.യു. ഹാരിസ്, യേശുദാസ് , ലൈല കബീർ, തോമസ്, അഫ്സൽ അലി, സുനിത ഷമീർ ,ഉബൈദ് എന്നിവർ സംസാരിച്ചു.