
തൃപ്പൂണിത്തുറ: തിരുവാങ്കുളം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടന്നു. സാമ്പത്തിക വർഷത്തെ ലാഭ വിഹിതം 20 ശതമാനം നൽകുവാൻ തീരുമാനിച്ചു. മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസർ മാർട്ടിൻ പാട്രിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ. ഷാനി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. പൗലോസ്, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി എന്നിവർ സംസാരിച്ചു.