തൃപ്പൂണിത്തുറ: കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ഡി.ജി.പി ഓഫീസ് മാർച്ചിൽ കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താനുള്ള പൊലീസിന്റെ അക്രമത്തിനെതിരെ ഉദയംപേരൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു. പ്രതിക്ഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സാജു പൊങ്ങലായിൽ, ഡി. വേണുഗോപാൽ, എം.പി.ഷൈമോൻ, സോമിനി സണ്ണി, നിഷ ബാബു, ബിനു ജോഷി, സ്മിത രാജേഷ്, സി.ആർ. അഖിൽരാജ്, കെ.ബി. അജിമോൻ, ബെന്നി തോമസ്, വിഷ്ണു പനച്ചിക്കൽ, വിനോദ് ചന്ദ്രൻ, ടി.ആർ. രാജു, ജോൺസൺ മുളക്കുളം, ഇ.പി. ദാസൻ തുടങ്ങിയവർ സംസാരിച്ചു.