കൊച്ചി- സിവിൽ സപ്ളൈസ് കോർപ്പറേഷനെ മദ്യവിതരണ സ്ഥാപനമാക്കി മാറ്റരുത്, മയക്കുമരുന്നിനെതിരെ പൊലീസ് നടപടി ശക്തമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഹരി വിമോചനവേദി പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ ക്രിസ്‌മസ് ദിനത്തിൽ ഉപവസിക്കും. രാവിലെ 11 മുതൽ നാലുവരെയാണ് ഉപവാസം.