saras

കൊച്ചി: കൊച്ചിയുടെ സ്വന്തം രുചിയായ മൽഹാറിന്റെ രുചി അറിഞ്ഞ് നടി ആശ ശരത്. കൊച്ചിയുടെ സ്പെഷ്യൽ ബ്രാൻഡായ മൽഹാർ ഇന്നലെയാണ് കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ അവതരിപ്പിക്കുന്നത്.

ഓരോ സരസ് മേളയിലും ഒരു പ്രത്യേക ഭക്ഷണവിഭവം ബ്രാൻഡ് ചെയ്ത് പുറത്തെടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കൊച്ചിയുടെ ഒരു സ്‌പെഷ്യൽ ഭക്ഷണം ബ്രാൻഡായി കൊച്ചി മൽഹാർ വേദിയിൽ ആശ ശരത് അവതരിപ്പിച്ചത്.

കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ അടുക്കളയിലാണ് കൊച്ചി മൽഹാർ പിറന്നത്. കാന്താരി, പച്ച മുളക്, പച്ചമാങ്ങ, കുടംപുളി, കറിവേപ്പില, ചെറിയ ഉള്ളി, ഉലുവാപ്പൊടി, തേങ്ങാപ്പാൽ, ടൈഗർ ചെമ്മീൻ, കരിമീൻ, വെളുത്ത മാംസമുള്ള മീനുകൾ എന്നിവ ഉപയോഗിച്ചാണ് കൊച്ചി മൽഹാർ ഉണ്ടാക്കുന്നത്.

വളരെ എളുപ്പത്തിൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കുന്നതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്ന് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ സി.ഒ. അജയ് കുമാർ പറഞ്ഞു.
അടുത്ത ദിവസം മുതൽ സരസ് മേളയിൽ കൊച്ചിയുടെ സ്‌പെഷ്യൽ രുചിയായ കൊച്ചി മൽഹാർ രുചിച്ചു തുടങ്ങാം. നിർഭയ യൂണിറ്റാണ് പുതിയ വിഭവം സരസിലേയ്ക്ക് എത്തിക്കുന്നത്.

503​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​കർ
അ​ര​ങ്ങി​ലെ​ത്തി​യ​ ​മെ​ഗാ​ ​ച​വി​ട്ടു​നാ​ട​കം

കൊ​ച്ചി​:​ ​കു​ടും​ബ​ശ്രീ​യു​ടെ​ 25​ ​വ​ർ​ഷ​ത്തെ​ ​ച​രി​ത്രം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​മെ​ഗാ​ ​ച​വി​ട്ടു​നാ​ട​കം​ ​അ​വ​ത​രി​പ്പി​ച്ച് ​വേ​ൾ​ഡ് ​ടാ​ല​ന്റ് ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കി​ ​ജി​ല്ല​യി​ലെ​ ​കു​ടും​ബ​ശ്രീ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​കൊ​ച്ചി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​സ​ര​സ് ​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​മെ​ഗാ​ ​ച​വി​ട്ടു​നാ​ട​കം​ ​സം​ഘ​ടി​പ്പി​ച്ച​ത്.
എ​റ​ണാ​കു​ളം​ ​ഡ​ർ​ബാ​ർ​ ​ഗ്രൗ​ണ്ടി​ൽ​ ​ചു​വ​ടി​ 2023​ ​എ​ന്ന​ ​പേ​രി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​സം​സ്ഥാ​ന​ ​മി​ഷ​ൻ​ ​ആ​വി​ഷ്‌​ക​രി​ച്ച് ​ജി​ല്ലാ​ ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ച​വി​ട്ടു​നാ​ട​ക​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ 14​ ​ബ്ലോ​ക്കു​ക​ളി​ൽ​ ​നി​ന്നു​ ​തി​ര​ഞ്ഞെ​ടു​ത്ത​ 503​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളാ​ണ് ​ക​ലാ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ത്.​ ​ഓ​ൾ​ ​ഗി​ന്ന​സ് ​വേ​ൾ​ഡ് ​റെ​ക്കാ​ഡ്സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഗി​ന്ന​സ് ​സ​ത്താ​ർ​ ​ആ​ദൂ​ർ,​ ​ടി.​ആ​ർ.​ബി​ ​അ​ധി​കൃ​ത​രാ​യ​ ​ഡോ.​ ​വി​ന്ന​ർ​ ​ഷെ​രീ​ഫ്,​ ​ര​ക്ഷി​താ​ ​ജെ​യി​ൻ​ ​എ​ന്നി​വ​ർ​ ​വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.​ ​ച​വി​ട്ടു​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​ ​രാ​ജു​ ​ന​ട​രാ​ജ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​വ​ത​ര​ണം.
ജി​ല്ലാ​ ​മി​ഷ​ൻ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ടി.​എം.​ ​റെ​ജീ​ന,​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​ ​ര​തീ​ഷ് ​പീ​ലി​ക്കോ​ട് ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.