anbodu-kochi

കൊച്ചി: തമിഴ്നാടിനായി വീണ്ടും കൈകോർത്ത് അൻപോട് കൊച്ചി പ്രവർത്തകർ. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും എറണാകുളം ജില്ലാ ഭരണകൂടവുമായി കൈകോർത്ത് തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളായ തിരുന്വേലി തൂത്തുക്കുടി ജില്ലയിലുള്ളവരെയാണ് സഹായിക്കുന്നത്.
എറണാകുളം കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ സംഭരണ കേന്ദ്രം സെന്റർ പ്രവർത്തനം ആരംഭിച്ചു. താത്പര്യമുള്ളവർ ആവശ്യസാധനങ്ങളുടെ കിറ്റുകൾ ഓരോ കുടുംബത്തിനും കൊടുക്കാവുന്ന രീതിയിൽ പാക്ക് ചെയ്‌തോ അല്ലാതെയോ എത്തിക്കാം. ആവശ്യമുള്ള സാധനങ്ങൾ പൊന്നി അരി അഞ്ച് കിലോ, തുവര പരിപ്പ് ഒരുകിലോ, ഉപ്പ് ഒരുകിലോ, പഞ്ചസാര ഒരുകിലോ, ഗോതമ്പുപൊടി ഒരുകിലോ, റവ അരക്കിലോ, മുളകുപൊടി 300 ഗ്രാം, സാമ്പാർപൊടി 200 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, രസം പൊടി 100 ഗ്രാം, തേയില 100 ഗ്രാം, ബക്കറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്- 4, ലുങ്കി, നൈറ്റി, തോ‌ർത്ത്, സാനിറ്ററി പാഡ്-2, ബെഡ്ഷീറ്റ്, പാക്കറ്റ് എണ്ണ, കപ്പ്, ബോട്ടിൽ വെള്ളം ഒരുലിറ്റർ. കൂടുതൽ വിവരങ്ങൾക്ക് : 98953 59449, 9544811555