മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മേഖലാ സമിതി കൺവീനർ ഇ.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.ഡി, സി.എം.എ വിജയികളെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ആദരിച്ചു. എസ്. എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയവരെ തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറി സെക്രട്ടറി വി.എച്ച്. ഷെഫീക്ക് അനുമോദിച്ചു. ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, വൈസ് പ്രസിഡന്റ് കെ.എസ്. സുലൈമാൻ, ഷിനാജ് എലവുംകുടി, അബി കാനാപറമ്പിൽ, ഷെഫീക്ക് പൂത്തനാൽ, ലൈബ്രറി ജോയിന്റ് സെക്രട്ടറി വി.എം. നൗഷാദ്, ഡോ. സമിത അലി, ആർ. സന്ദീപ്കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറി ഭാരവാഹികളായ സജീവ് ഇടപ്പാറ, മൻസൂർ ചേന്നര, സി.കെ. സാലിഹ്, കെ.കെ. സന്തോഷ് കുമാർ, ലൈബ്രേറിയൻ കെ.എം. മുഹലീസ് എന്നിവർ നേതൃത്വം നൽകി.