മൂവാറ്റുപുഴ: ജവഹർ ബാൽ മഞ്ച് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ശലഭക്കൂട്ടം ക്യാമ്പ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.പി. ജോയി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എം. സലിം, എൻ.എം. നാസർ , മൂസ തോട്ടത്തികുടി, തോമസ് ചെറുപുഷ്പം, അഡ്വ.എൽദോ പോൾ, പി.എ. അനിൽ, ടി.എം. മുഹമ്മദ്, പി.എ. കബീർ, സിദ്ദിഖ് പേടമാൻ, കെ.പി. സിദ്ദിഖ്, ആന്റോ ജോസ്, കെ.വി. വിൽസൻ, റെജി പുത്തൻകോട്ട, തങ്ക ജോർജ്, വൽസ ശശി, സഹൽ നാസർ, കൃഷ്ണൻകുട്ടി കയ്യാലക്കൽ എന്നിവർ സംസാരിച്ചു. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.