അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയിൽ ക്രിസ്മസ് ആഘോഷിച്ചു. സമാപന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ലൈബ്രറി പ്രവർത്തകൻ ശ്രീധരൻ നമ്പൂതിരി കേക്ക് മുറിച്ചു. വായനശാലാ സെക്രട്ടറി ഷോബി ജോർജ്, പ്രസിഡന്റ് ലിറ്റി വീരൻ, എ.എസ്. ഹരിദാസ്, സുധ ഗോപാലകൃഷ്ണൻ, ലിസ തരിയൻ തുടങ്ങിയവർ സംസാരിച്ചു.