അങ്കമാലി: വിൻസെൻഷ്യൻ സഭയുടെ മേരിമാതാ പ്രോവിൻസിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസെൻഷ്യൻ സർവീസ് സൊസൈറ്റിക്ക് കീഴിലെ വയോജന സംഘടനയായ “ഡിഫോസ്‌ക്കാ ക്ലബ് “അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പൊതുയോഗം വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. ജോർജ്‌ തയ്യനാട്ടുവേളി ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡിബിൻ പെരിഞ്ചേരി, അനീസ് ജോസഫ് എന്നിവർ സംസാരിച്ചു.