മൂവാറ്റുപുഴ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തിയ സ്നേഹയാത്ര മലങ്കര സിറിയൻ കാത്തലിക് ബിഷപ്പ് ഹൗസിൽ എത്തി ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസിന് ആശംസ നേർന്നു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ, കെ.എം. സിനിൽ, മാത്യൂ ഓലിക്കൽ, പി.കെ. രാജൻ, ഡി.കെ. അശോകൻ, പി. കെ. റെജി, സനൽ പി. കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ കൈമാറി.