പറവൂർ: മഹിളാഐക്യവേദി പറവൂർ താലൂക്ക് സമിതി മാതൃവന്ദനാചരണവും തിരുവാതിര ആഘോഷവും സംസ്ഥാന സമിതി അംഗം യമുനാ വത്സൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സതി വി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ലത രവീന്ദ്രൻ തിരുവാതിര സന്ദേശം നൽകി. പത്മജാ രവീന്ദ്രൻ, ജ്യോതി ബ്രഹ്മദത്തൻ, രാധിക ഷൈജു എന്നിവർ സംസാരിച്ചു.