കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം 27 ന് സമാപിക്കും. മഹാഗണപതി ഹോമം, നിറമാല, ചുറ്റുവിളക്ക് , അയ്യപ്പന് എള്ളുപായസം തുടങ്ങിയവ ഉണ്ടാകും. ശ്രീരാജ് ശാന്തി നേതൃത്വം വഹിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അറിയിച്ചു.