
കൊച്ചി: ആരെന്ത് വിചാരിച്ചാലും പറയാനുള്ളത് പറയുമെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മൂല്യങ്ങൾ മുൻനിറുത്തിയാണ് തന്റെ വിധികൾ. ആരും രാജാവല്ല. ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും കലൂരിൽ സ്വകാര്യ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
അടിമാലി സ്വദേശി മറിയക്കുട്ടിയുടെ പെൻഷൻ സംബന്ധിച്ച വിധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോടതി തോന്നുന്നത് പറയുമെന്നും അതിൽ കഴിയുന്നത് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറിയക്കുട്ടിക്ക് പെൻഷൻ നൽകാത്തതിൽ രൂക്ഷ വിമർശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയിരുന്നു.