കൊച്ചി: കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ രണ്ടാം ചരമവാർഷികം യു.ഡി.എഫ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു . യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവർ പ്രസംഗിച്ചു.