ആലങ്ങാട്: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വർക്കി പൈനാടൻ സ്മാരക കനിവ് പാലിയേറ്റീവ് കെയർ ആലങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകി. പ്രസിഡന്റ് എം.കെ. ബാബു വിതരണോദ്‌ഘാടനം നിർവഹിച്ചു. സെക്രട്ടറി അഡ്വ. യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് കാരിക്കശേരി, സി.ജെ. ഷാജു, സിറാജ് മാലേത്ത്, സി.കെ. മണി എന്നിവർ സംസാരിച്ചു.